"ടാറ്റ അൾട്രോസ് ' പുറത്തിറങ്ങി
Wednesday, December 11, 2019 12:02 AM IST
മുംബൈ: ടാറ്റ മോട്ടോഴ്സ് പൂനെയിലെ പ്ലാന്റിൽനിന്ന് അൾട്രോസിന്റെ ഒന്നാം യൂണിറ്റ് പുറത്തിറക്കി. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൾട്രോസ് 2020 ജനുവരിയിൽ വിപണിയിലെത്തും.
ഇംപാക്ട് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമാണ് അൾട്രോസ്. പുതിയ ആൽഫ ആർക്കിടെക്ചറിൽ ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനമാണിത്. 2018 ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിലും 2018 മാർച്ചിൽ ജനീവ ഇന്റനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.