വി.എസ്. പാർത്ഥസാരഥി ചെയർമാൻ
Tuesday, March 24, 2020 11:28 PM IST
കൊച്ചി: ഇന്ത്യയിലെ മുൻനിര തേർഡ് പാർട്ടി ലോജിസ്റ്റിക്സ് സൊലൂഷൻ ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎൽഎൽ) കന്പനിയുടെ പുതിയ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ബോർഡ് ചെയർമാനുമായി വി.എസ്. പാർഥസാരഥിയെ നിയമിച്ചു.
സൂബെൻ ഭിവാൻദിവാല കഴിഞ്ഞ ദിവസം ഒഴിഞ്ഞതിനെ ത്തുടർന്നാണ് നിയമനം. ഈ മാസം 31 വരെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് സിഎഫ്ഒയും ഗ്രൂപ്പ് സിഐഒയുമാണ് വി.എസ്. പാർത്ഥസാരഥി. ഏപ്രിൽ ഒന്നു മുതൽ മഹീന്ദ്ര ഗ്രൂപ്പിലെ പുതുതായി സൃഷ്ടിച്ച മൊബിലിറ്റി സേവന മേഖലയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗമായ ഇദ്ദേഹം ലിസ്റ്റുചെയ്ത നിരവധി മഹീന്ദ്ര ഗ്രൂപ്പ് കന്പനികളുടെ ബോർഡിൽ അംഗവും സ്മാർട്ട്ഷിഫ്റ്റ് ലോജിസ്റ്റിക്സ് സൊലൂഷൻസിന്റെ ചെയർമാനുമാണ്.