45 ശതമാനം ഇടിയുമെന്നു നിക്ഷേപ ബാങ്ക്
Tuesday, May 19, 2020 12:32 AM IST
മും​​​ബൈ: ജൂ​​​ണി​​​ല​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി (മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം) 45 ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​മെ​​​ന്നു ഗോ​​​ൾ​​​ഡ്മാ​​​ൻ സാ​​​ക്സ്. 2020-21 ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം മൊ​​​ത്തം അ​​​ഞ്ചു ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു പ്ര​​​തീ​​​ക്ഷ. നേ​​​ര​​​ത്തേ ഈ ​​​നി​​​ക്ഷേ​​​പ​​​ബാ​​​ങ്ക് 0.4 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്.


സെ​​​പ്റ്റം​​​ബ​​​ർ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ജി​​​ഡി​​​പി 20 ശ​​​ത​​​മാ​​​നം കൂ​​​ടു​​​മെ​​​ന്നും അ​​​ടു​​​ത്ത ത്രൈ​​​മാ​​​സ​​​ങ്ങ​​​ളി​​​ലും വ​​​ള​​​ർ​​​ച്ച തു​​​ട​​​രു​​​മെ​​​ന്നും ബാ​​​ങ്ക് പ്ര​​​വ​​​ചി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.