കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​സ്ബി​​​ഐ)​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ പി​​​എം കെ​​​യേ​​​ഴ്സ് ഫ​​​ണ്ടി​​​ലേ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി 7.95 കോ​​​ടി രൂ​​​പ കൂ​​​ടി സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തോ​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ള​​​വും ഒ​​​രു ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി എ​​​ന്‍​ക്യാ​​​ഷ്മെ​​​ന്‍റും ചേ​​​ര്‍​ത്ത് എ​​​സ്ബി​​​ഐ ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ആ​​​കെ സം​​​ഭാ​​​വ​​​ന 107.95 കോ​​​ടി​​​യാ​​​കും. പി​​​എം കെ​​​യേ​​​ഴ്സ് ഫ​​​ണ്ടി​​​ലേ​​​ക്ക് മാ​​​ര്‍​ച്ചി​​​ല്‍ എ​​​സ്ബി​​​ഐ​​​യി​​​ലെ 2,56,000 ജീ​​​വ​​​ന​​​ക്കാ​​​ര്‍ 100 കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ല്‍​കി​​​യി​​​രു​​​ന്നു.