കയറ്റുമതി 20 ശതമാനം കുറഞ്ഞേക്കും
Wednesday, May 20, 2020 12:14 AM IST
കോൽക്കത്ത: ഈ ധനകാര്യവർഷം ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം കുറഞ്ഞേക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (ഫിയോ). കയറ്റുമതിക്കൊപ്പം ഇറക്കുമതിയും കുറയുമെന്ന് ഫിയോ ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു.
രാജ്യത്തെ ജിഡിപിയുടെ 12 ശതമാനം കയറ്റുമതിയിൽനിന്നാണ്. 32,000 കോടി ഡോളറാണ് കഴിഞ്ഞവർഷത്തെ കയറ്റുമതി വരുമാനം.