ഭീമ ജുവല്‍സ് ഷോറൂമുകള്‍ തുറന്നു
Wednesday, May 20, 2020 11:58 PM IST
കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് ഭീമ ജുവൽസിന്റെ ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചും അണുനശീകരണ സംവിധാനങ്ങള്‍ ഒരുക്കിയുമാണ് ഷോറൂമുകള്‍ തുറന്നിട്ടുള്ളത്.
കൃത്യമായ സാമൂഹിക അകലം പാലിച്ചും സ്റ്റാഫ് അംഗങ്ങള്‍ക്ക് മാസ്കുകളും കൈയുറകളും നിര്‍ബന്ധമാക്കിയുമാണ് പ്രവര്‍ത്തനമെന്ന് ഭീമ ജുവൽസ് ചെയര്മാന് ബിന്ദുമാധവ് പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി സമയം ബുക്ക് ചെയ്ത് ഷോപ്പിംഗ് നടത്താനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരവും ഷോറൂമുകളില്‍ ലഭ്യമാണെന്നും ചെയര്മാന് അറിയിച്ചു.