ഓഹരികൾ വീണ്ടും മുന്നോട്ട്
Wednesday, June 3, 2020 11:02 PM IST
മും​ബൈ: നി​ഫ്റ്റി വീ​ണ്ടും പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലെ​ത്തി. തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും സൂ​ചി​ക​ക​ൾ ഉ​യ​ർ​ന്ന​തും 2020-ലെ ​റി​ക്കാ​ർ​ഡാ​യി. ബാ​ങ്കിം​ഗ്, ഫി​നാ​ൻ​സ് ക​ന്പ​നി​ക​ൾ​ക്കു വ​ലി​യ ഡി​മാ​ൻ​ഡ് ക​ണ്ടു. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ അ​വ​കാ​ശ ഇ​ഷ്യു വിജ​യ​ക​ര​മാ​യ​തും വി​പ​ണി​യെ സ​ന്തോ​ഷി​പ്പി​ച്ചു.

സെ​ൻ​സെ​ക്സ് ഒ​ര​വ​സ​ര​ത്തി​ൽ 34,488.69 വ​രെ ഉ​യ​ർ​ന്ന​താ​ണ്. പി​ന്നീ​ട് 284.01 പോ​യി​ന്‍റ് (0.84 ശ​ത​മാ​നം) നേ​ട്ട​ത്തി​ൽ 34,109.54-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 82.45 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 10,061.55-ൽ ​ക്ലോ​സ് ചെ​യ്തു. മാ​ർ​ച്ച് 11-നു ​ശേ​ഷം ആ​ദ്യ​മാ​ണ് 10,000-നു ​മു​ക​ളി​ൽ നി​ഫ്റ്റി ക്ലോ​സ് ചെ​യ്യു​ന്ന​ത്.


വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഈ ​ദി​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ കാ​ര്യ​മാ​യി വാ​ങ്ങു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച 7498 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ അ​വ​ർ വാ​ങ്ങി​ക്കൂ​ട്ടി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.