മൂന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ
Tuesday, June 23, 2020 10:32 PM IST
മുംബൈ: ക്രയശേഷി സന്തുലന കണക്കിൽ (പിപിപി- പർച്ചേസിംഗ് പവർ പാരിറ്റി) ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥ എന്ന സ്ഥാനം നിലനിർത്തി ഇന്ത്യ.
2017ലെ പിപിപി പ്രകാരമുള്ള ലോകബാങ്ക് വിവരങ്ങൾ ഉദ്ധരിച്ചാണ് കേന്ദ്രസർക്കാർ ഇക്കാര്യമറിയിച്ചത്. 2017ൽ പിപിപിയുടെ അടിസ്ഥാനത്തിലുള്ള ലോക ജിഡിപിയിൽ ഇന്ത്യയുടെ സംഭാവന 6.7 ശതമാനമായിരുന്നുവെന്നും ദേശീയ സ്റ്റാറ്റിറ്റിക്കൽ ഓഫീസ് അറിയിച്ചു. 16.4 ശതമാനവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ് (16.3 ശതമാനം).