സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭവുമായി സിയറ്റ്
Monday, July 6, 2020 11:12 PM IST
കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്.
സംസ്ഥാനത്തെ നഗരങ്ങളിൽ സാമൂഹിക അകലം പാലിക്കാനുള്ള പുതിയ പദ്ധതിയാണിത്. സംസ്ഥാനത്തുടനീളമുള്ള ചെറുകിട സ്റ്റോറുകള്‍ക്കും ഡീലര്‍മാര്‍ക്കും സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സുരക്ഷാ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകളും കുടകളും അടങ്ങുന്നതാണ് കിറ്റ്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടുംബശ്രീയിലെ സ്ത്രീകള്‍ നിര്‍മിച്ച കുടകളാണ് സൗജന്യമായി നല്‍കുന്നത്.