സ്കില്‍ മാപ് 50 നഗരങ്ങളിലേക്ക്
Thursday, July 30, 2020 11:58 PM IST
കൊച്ചി: കൊച്ചിയിലെ സ്കില്‍ അധിഷ്ഠിത ബിസിനസ് കണ്‍സള്‍ട്ടന്‍സി, ട്രെയിനിംഗ് സ്ഥാപനമായ സ്കില്‍ മാപ് രാജ്യത്തെ 50 നഗരങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കും.
സര്‍വീസ് സാറ്റിസ്ഫാക്ഷന് സ്റ്റാന്‍ഡേര്‍ഡ് (എസ്എസ്എസ്) കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് സര്ട്ടിഫിക്കേഷന്, ഡാറ്റാ സയന്‍സ്, മോട്ടിവേഷണല്‍ ട്രെയിനിംഗ്, ബ്രാന്‍ഡിംഗ്, ട്രെയിനേഴ്സ് ട്രെയിനിംഗ്, കോര്‍പറേറ്റ് ട്രെയിനിംഗില്‍ ബിസിനസ് സര്‍വീസുകള്‍ എന്നിവ നിലവില്‍ സ്കില്‍ മാപ് ലഭ്യമാക്കുന്നുണ്ട്.
സംരംഭകര്‍ക്കു കൂടുതല്‍ അവസരം ലഭ്യമാക്കാന്‍ ഫ്രാഞ്ചൈസി സംവിധാനം വിപുലമാക്കും. ആയിരത്തോളം പേര്‍ക്ക് ഇതുവഴി തൊഴിലവസരവും ലഭിക്കുമെന്നും സ്കില്‍ മാപ് പുതിയ സിഇഒ ആയി ചുമതലയേറ്റ തസ്വീര് എം. സലീം പറഞ്ഞു.