ഇടമലക്കുടിക്കു മില്‍മയുടെ കൈത്താങ്ങ്
Wednesday, September 16, 2020 10:43 PM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്, ഇടമലക്കുടി പട്ടികവര്‍ഗ ആദിവാസി കോളനിയില്‍ പഠനോപാധികള്‍ വിതരണം ചെയ്തു. മാര്‍ത്തോമാ റിട്രീറ്റ് ഹോമില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത് അധ്യക്ഷനായിരുന്നു. ഡീന്‍ കുര്യാക്കോസ് എംപി വിതരണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. എസ്. രാജേന്ദ്രന് എംഎല്‍എ ഡിഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.