ഇന്ത്യൻ ജിഡിപി 9% ശതമാനം ചുരുങ്ങും: എഡിബി
Wednesday, September 16, 2020 10:43 PM IST
മുംബൈ: നടപ്പു സാന്പത്തികവർഷം (2020-21) ഇന്ത്യൻ സന്പദ്വ്യവസ്ഥ ഒൻപത് ശതമാനം ചുരുങ്ങുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി). നേരത്തേ നാലു ശതമാനം തളർച്ചയായിരുന്നു എഡിബി പ്രതീക്ഷിച്ചിരുന്നത്. അതേസമയം, 2021-22 ൽ ഇന്ത്യൻ സന്പദ്വ്യവസ്ഥ എട്ട് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് എഡിബി കരുതുന്നത്.
കർശനമായ ലോക്ക്ഡൗണ്‍ നടപ്പാക്കിയതുമൂലം ഇന്ത്യയിലെ സാന്പത്തിക പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ കോവിഡ് വ്യാപനം തടയാനായി ഇന്ത്യ ഇപ്പോൾ സ്വീകരിച്ചുവരുന്ന നടപടികൾ അടുത്ത സാന്പത്തികവർഷത്തെ ജിഡിപി മുന്നേറ്റത്തിനു കളമൊരുക്കുമെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് യാസുയുക്കി സവാഡ പറഞ്ഞു. നൊമുറ, എസ് ആൻഡ് പി, മൂഡിസ് തുടങ്ങിയ ഏജൻസികളും നേരത്തേ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി തളർച്ച തിരുത്തിയിരുന്നു.