പേസ്റ്റൽ വർണങ്ങളൊരുക്കി ജോളി സിൽക്സ് കാഞ്ചീവർണം
Monday, April 12, 2021 11:20 PM IST
തൃശൂർ: സാരികളിലെ റാണിയായ അസൽ കാഞ്ചീപുരം സാരികളിൽ പുതുതലമുറ ട്രെൻഡുകളും ഇഴചേർത്ത വർണവിസ്മയങ്ങൾ സമന്വയിപ്പിച്ച് കാഞ്ചീവർണം എന്ന പുത്തൻ പരീക്ഷണവുമായി പ്രമുഖ ടെക്സ്റ്റൈൽ ബ്രാൻഡായ ജോളി സിൽക്സ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാഞ്ചീപുരത്തെ പ്രശസ്ത നെയ്ത്തുശാലകളിലെ നെയ്ത്തുകലാകാരൻമാരുടെ കൈയൊപ്പ് പതിഞ്ഞ പട്ടിലെ മാസ്മരിക സൃഷ്ടികൾ പേസ്റ്റൽ വർണങ്ങളിൽ അണിയിച്ചൊരുക്കിയ ജോളി സിൽക്സ് എക്സ്ക്ലൂസീവ് കളക്ഷനാണ് കാഞ്ചീവർണം.