കൊണ്ടോടീസ് റെഡി ടു യൂസ് ബോർഡോ മിശ്രിതത്തിന് അന്തർദേശീയ പേറ്റന്റ്
Friday, April 30, 2021 11:28 PM IST
കോട്ടയം: കൊണ്ടോടീസ് റെഡി ടു യൂസ് ബോർഡോ മിശ്രിതത്തിന് അന്തർദേശീയ പേറ്റന്റ് ലഭിച്ചു. സേവ്യർ തോമസ് കൊണ്ടോടി, സാൻസൺ കെമിക്കൽ ഇൻഡസ്ട്രീസിന്റെ എട്ടു വർഷത്തെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കാണ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫ് ഇന്ത്യ, പേറ്റന്റ് അംഗീകാരം നൽകിയിരിക്കുന്നത്.
കൃത്യമായ തോതിൽ ബോർഡോ മിശ്രിതം നിർമിച്ച് അതേദിവസംതന്നെ കൃഷിയിടങ്ങളിൽ തളിക്കുന്നതിന് ചെറുകിട കർഷകർ പലപ്പോഴുംബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.ഇതിനൊരു പരിഹാരമായാണ് റെഡി ടു യൂസ് ബോർഡോ മിശ്രിതം അവതരിപ്പിച്ചിരിക്കുന്നത്.
കൊണ്ടോടീസ് തുരിശും ലൈം പൗഡറും നീം ഓയിൽ സസ്പെൻഷനും ജൈവ പശയും കലർത്തിയിട്ടുള്ളതാണ് ഈ ഉത്പന്നം. തെങ്ങ്, ഏലം, കുരുമുളക്, ജാതി, കൊക്കോ, കമുക്, പഴച്ചെടികൾ, പുൽത്തകിടികൾ, പച്ചക്കറികൾ എന്നിവയിൽ കണ്ടുവരുന്ന എല്ലാ കുമിൾ രോഗങ്ങൾക്കും കൊണ്ടോടീസ് സ്റ്റേബിൾ ബോർഡോ മിക്സ്ചർ അത്യുത്തമമാണെന്നും ഉത്പാദകർ പറഞ്ഞു.