റബർ തറവില 250 രൂപ ആക്കണം: പി.സി.തോമസ്
Wednesday, May 5, 2021 12:05 AM IST
കോട്ടയം: പുതിയ സർക്കാർ റബറിന്റെ തറവില കിലോയ്ക്ക് 250 രൂപ ആയി ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. കുറഞ്ഞ വില 170 രൂപ ആക്കും എന്ന് ആദ്യം പറഞ്ഞെങ്കിലും യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ തറവില 250 രൂപ ആയി പ്രഖ്യാപിച്ചതോടെ ഇടതുമുന്നണിയും അതേ തുക ഏറ്റെടുക്കുകയായിരുന്നു.
തറവില കർഷകനു കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തുകയും ചെയ്യണം.നാളികേരം, കുരുമുളക്, ഏലം, തുടങ്ങിയ കാർഷികവിളകൾക്കും വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കുവാൻ കേരള സർക്കാർ മുന്നോട്ടുവരണമെന്നും പി.സി. തോമസ് പറഞ്ഞു.