ഓഹരിവിപണിയിൽ ഇടിവ്
Wednesday, May 5, 2021 12:05 AM IST
മുംബൈ: കോവിഡ് ആശങ്കയിൽ നീറി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 465.01 പോയിന്റ് ഇടിഞ്ഞ് 48,253.51ലും നിഫ്റ്റി 137.65 പോയിന്റ് നഷ്ടത്തോടെ 14,496.50ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്.
സെൻസെക്സ് നിരയിലെ ഡോ.റെഡ്ഡീസ്, റിലയൻസ് ഇൻഡസ്ട്രീസ്, സണ്‍ ഫാർമ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എംആൻഡ് എം, പവർഗ്രിഡ് എന്നീ കന്പനികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.
അതേസമയം ഒഎൻജിസി, ബജാജ് ഫിനാൻസ്, ടിസിഎസ്, നെസ്ലെ ഇന്ത്യ, എസ്ബിഎെ എന്നീ കന്പനികൾ നേട്ടമുണ്ടാക്കി. കോവിഡ് സംബന്ധിച്ച അനിശ്ചിതാവസ്ഥകളാണ് വിപണിയെ പിന്നോടിച്ചത്.
പൊതുമേഖലാ ബാങ്കുകൾ ഒഴിച്ചുള്ള മറ്റെല്ലാ മേഖലകളിലും ഇന്നലെ വലിയതോതിൽ വില്പന സമ്മർദം പ്രകടമായിരുന്നു.