ബാറ്ററി നിർമാണമേഖലയിൽ 18100 കോടി രൂപയുടെ പിഎൽഐ പദ്ധതി
Wednesday, May 12, 2021 11:34 PM IST
മുംബൈ: തദ്ദേശിയ ബാറ്ററി നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള 18100 കോടി രൂപയുടെ ഉത്പാദനാധിഷ്ഠിത ധനസഹായ പദ്ധതിക്ക് (പിഎൽഎെ) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) നിർമാണ മേഖലയിൽ 45000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
ബാറ്ററികളുടെ സംഭരണ ശേഷി വർധിപ്പിക്കാനാണ് ശ്രമം. കോപ്പർ, ബോക്സൈറ്റ് തുടങ്ങിയവയുടെ ഉപയോഗം കൂടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.