കയറ്റുമതിയിൽ വർധന
കയറ്റുമതിയിൽ വർധന
Tuesday, June 15, 2021 10:10 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ മേ​​​​യ് മാ​​​​സ​​​​ത്തി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 69.35 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 3227 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റ്റും ആ​​​​വ​​​​ശ്യ​​​​ക​​​​ത കൂ​​​​ടി​​​​യ​​​​താ​​​​ണ് കാ​​​​ര​​​​ണം. 2020 മേ​​​​യി​​​​ൽ1900 കോ​​​​ടി ഡോ​​​​ള​​​​റും 2019 ൽ 2985 ​​​​കോ​​​​ടി ഡോ​​​​ള​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി.

864 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും 533 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും 296 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ജ്വ​​​​ല്ല​​​​റി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും മേ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു.


അ​​​​തേ​​​​സ​​​​മ​​​​യം, രാ​​​​ജ്യ​​​​ത്തെ മേ​​​​യ് മാ​​​​സ​​​​ത്തെ ഇ​​​​റ​​​​ക്കു​​​​മ​​​​തി 73.64 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 3855 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി. ഇ​​​​തോ​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​ര​​​​മാ​​​​യ വ്യാ​​​​പ​​​​ര​​​​ക്ക​​​​മ്മി 628 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ 315 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി​​​​രു​​​​ന്നു രാ​​​ജ്യ​​​ത്തി​​​ന്‍റെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 945 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ എ​​​​ണ്ണ​​​​യും 67.9 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​ണ് ഇ​​​ന്ത്യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.