മാരുതി സുസുക്കി അരീനയിൽ പ്രത്യേക ഓഫർ
Friday, June 18, 2021 12:55 AM IST
കൊച്ചി: മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളിൽ പ്രത്യേക വർഷകാല ഓഫർ പ്രഖ്യാപിച്ചു. അരീനയിലൂടെ 20 വരെ ബുക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 2500 രൂപയുടെ അധിക ഓഫർ ലഭ്യമാകുമെന്ന് കന്പനി അറിയിച്ചു.
സ്മാർട്ട് ഫൈനാൻസ് ഉപയോക്താക്കൾക്ക് 3000 രൂപയുടെ പ്രത്യേക പ്രമോഷണൽ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതിനാൽ കന്പനിയുടെ എല്ലാ ഷോറൂമുകളും വർക്ക്ഷോപ്പുകളും ട്രൂവാല്യു ഒൗട്ട്ലെറ്റുകളും വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇവയുടെ പ്രവർത്തനമെന്നും ഡെലിവറിക്ക് മുന്‍പ് കാറുകൾ പൂർണമായും അണുമുക്തമാക്കുമെന്നും കന്പനി അറിയിച്ചു.
അരീന ഷോറൂമുകൾ സന്ദർശിക്കാൻ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് www.marutisuzuki.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.