കിറ്റെക്സിനോടു രാഷ്ട്രീയവൈരമില്ല: വ്യവസായ മന്ത്രി
Sunday, July 4, 2021 12:22 AM IST
കൊച്ചി: സര്‍ക്കാരിനോ തനിക്കോ സിപിഎമ്മിനോ ഒരു രാഷ്ട്രീയവൈരവും കിറ്റെക്സ് ചെയര്മാനോടില്ലെന്നു വ്യവസായ മന്ത്രി പി. രാജീവ്. രാഷ്ട്രീയവും വ്യവസായവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അനാവശ്യ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് അടക്കമുള്ള കിറ്റെക്സ് ചെയര്മാന് സാബു എം. ജേക്കബ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കും. കിറ്റെക്സിന്റേത് ഒറ്റപ്പെട്ട പ്രശ്നമാണ്. എന്നാല്‍ സര്‍ക്കാരിതിനെ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.