ഗ്രാമീണ ബാങ്കുകളെ സ്പോണ്സർ ബാങ്കുകളിൽ ലയിപ്പിക്കണം
Monday, July 12, 2021 12:41 AM IST
തിരുവനന്തപുരം : ഗ്രാമീണ ബാങ്കുകളെ സ്പോണ്സർ ബാങ്കുകളിൽ ലയിപ്പിക്കണമെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ - കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംയുക്ത സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എഐജിബിഒഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി.എൻ. ത്രിവേദി ഓണ്‍ലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെജിബിഒഎ സംസ്ഥാന പ്രസിഡന്റ് ഇ.പി. പങ്കജാക്ഷൻ അധ്യക്ഷനായി. എഐജിബിഇഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ജി. ഗാന്ധി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമീണ ബാങ്കുകളെ സ്പോണ്സർ ബാങ്കുകളിൽ ലയിപ്പിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കങ്ങൾ നിർത്തിവയ്ക്കുക, ഉഭയകക്ഷി കരാർ പ്രകാരമുള്ള ശന്പള പരിഷ്കരണം ഗ്രാമീണ ബാങ്കുകളിലും പൂർണമായി നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.