ഫെഡറല്‍ ബാങ്കില്‍ 916 കോടി നിക്ഷേപിച്ച് ഐഎഫ്സി
Thursday, July 29, 2021 11:58 PM IST
കൊച്ചി: ഫെഡറല്‍ ബാങ്കില്‍ ലോകബാങ്കിനു കീഴിലുള്ള രാജ്യാന്തര നിക്ഷേപ ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്പറേഷന് (ഐഎഫ്സി) 916 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. ഇതുപ്രകാരം ബാങ്കിന്റെ 4.99 ശതമാനം ഓഹരി ഐഎഫ്സിക്കു സ്വന്തമാകും. ഇതോടെ ഫെഡറല്‍ ബാങ്കിന്റെ പ്രബല ഓഹരിയുടമകളിലൊന്നായി ഐഎഫ്സി ഗ്രൂപ്പ് മാറി.
ഐഎഫ്സിയും അവരുടെ കീഴിലുള്ള ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളായ ഐഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, ഐഎഫ്സി ഫിനാന്‍ഷല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഗ്രോത്ത് ഫണ്ട്, ഐഎഫ്സി എമേര്‍ജിംഗ് ഏഷ്യ ഫണ്ട് എന്നിവയും ചേര്‍ന്നാണ് ഫെഡറല്‍ ബാങ്കില്‍ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.
ബാങ്കിന്റെ കരുത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഐഎഫ്സിയുടെ വരവെന്നു ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.