വിദേശനാണ്യശേഖരം റിക്കാർഡിൽ
Friday, September 10, 2021 11:08 PM IST
മുംബൈ: രാജ്യത്തെ വിദേശനാണ്യശേഖരം വിണ്ടും റിക്കാർഡിൽ. സെപ്റ്റംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 889.5 കോടി ഡോളറിന്റെ വർധനയുണ്ടായതോടെയാണു ശേഖരം സർവകാല റിക്കാർഡായ 64245.3 കോടി ഡോളറിലെത്തിയത്.
മുൻ ആഴ്ചയിൽ ശേഖരം 1666.3 കോടി ഡോളർ വർധിച്ച് 63355.8 കോടി ഡോളർ ആയിരുന്നു. വിദേശ കറൻസി ആസ്തിയിലുണ്ടായ വർധനയാണു ശേഖരത്തിൽ വലിയ വർധനയുണ്ടാക്കിയത്.
അതേസമയം, രാജ്യത്തെ സ്വർണ ശേഖരം 64.2 കോടി ഡോളർ വർധിച്ച് 3808.3 കോടി ഡോളർ ആയി.