ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്ഥാപക ദിനം ആചരിച്ചു
Friday, September 17, 2021 10:57 PM IST
കോട്ടയം: ബാങ്ക് ഓഫ് മഹാരാഷ്ട്ര 87-ാം സ്ഥാപകദിനം വീഡിയോ കോണ്‍ഫറൻസ് വഴി പൂന ഹെഡ് ഓഫീസിൽ ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.എസ്. രാജീവ് ഉപഭോക്താക്കളെ നന്ദി അറിയിച്ചു സന്ദേശം നല്കി.
ജനറൽ മാനേജർമാരായ രാജേഷ്കുമാർ സിംഗ്, വി.ഡി. കോൽഹട്കർ, പി.ആർ. ഖടവ്കർ, ആർ.എസ്. ബൻസാൽ, എ.എഫ്. കബഡെ, ദിവേഷ് ദിനകർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.ബി. വിജയകുമാർ എന്നിവരും ജീവനക്കാരും പങ്കെടുത്തു.
സ്ഥാപക ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികളും പദ്ധതികളും നടപ്പിലാക്കാൻ ബാങ്ക് മാനേജ്മെന്റ് തീരുമാനിച്ചു.