500 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണ്‍ലൈൻ വ്യാപാരം
Wednesday, October 27, 2021 11:22 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 500 സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഓണ്‍ലൈൻ വ്യാപാരം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. മാർച്ചോടെ വ്യാപാരം ആരംഭിക്കാനാണ് ഉദേശിക്കുന്നത്.
ഇതിന്റെ മുന്നോടിയായി തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിക്കും. കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി സംസ്ഥാനത്തൊട്ടാകെ മൊബൈൽ മാവേലി യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.