പേടിഎം മണി സൗജന്യ ഡിമാറ്റ് അക്കൗണ്ടുകൾ നൽകും
Wednesday, May 4, 2022 1:57 AM IST
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റ് സാമ്പത്തിക സേവനദാതാക്കളായ പേടിഎം ബ്രാന്‍ഡിന്റെ ഭാഗമായ പേടിഎം മണി ഐപിഒകളിൽ പുതിയ നിക്ഷേപകര്‍ക്കു സൗജന്യ ഡിമാറ്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്തു. കേരളത്തിലെ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസിന് (എച്ച്എന്‍ഐ) യുപിഐ വഴിയുള്ള ഐപിഒകളിൽ അഞ്ചു ലക്ഷം രൂപ പരിധി ലഭ്യമാക്കും.
പ്രാരംഭ പബ്ലിക് ഓഫര്‍ ഡെലിവറിക്ക് ഫീസില്ല. പ്രീ-ഓപ്പണ്‍ ഐപിഒ അപേക്ഷകള്‍ ഓഫര്‍ ചെയ്യുന്ന ആദ്യത്തെ പ്ലാറ്റ് ഫോം ആണു പേടിഎം മണി.