ടാറ്റാ വാഹനങ്ങൾക്കു വില ഉയരും
Wednesday, June 29, 2022 12:43 AM IST
മുംബൈ: തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുകയാണെന്നു ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ജൂലൈ ഒന്നു മുതൽ വില വർധന പ്രാബല്യത്തിൽവരും. വിവിധ മോഡലുകൾക്ക് 1.5 ശതമാനം മുതൽ 2.5 ശതമാനം വരെയുള്ള വർധനയാണു പ്രഖ്യാപിച്ചിരിക്കുന്നത്.