ക്രിപ്റ്റോകറൻസികൾ ഭീഷണിതന്നെ: ആർബിഐ ഗവർണർ
Thursday, June 30, 2022 11:33 PM IST
മുംബൈ: രാജ്യത്തിന്റെ സാന്പത്തികസ്ഥിരത തകർക്കാൻ ശേഷിയുള്ള ക്രിപ്റ്റോകറൻസികൾ വലിയ അപകടംതന്നെയാണെന്ന് ആവർത്തിച്ച് റിസർവ് ബങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഗവർണർ ശക്തി കാന്ത ദാസ്.
ഇന്നലെ പുറത്തുവിട്ട ആർബിഐയുടെ സാന്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണു ദാസിന്റെ പരാമർശം. നേരത്തെയും ആർബിഐ ഗവർണർ ക്രിപ്റ്റോകറൻസികൾക്കെതിരേ നിലപാടറിയിച്ചിരുന്നു. ഡിജിറ്റൈസേഷൻ വ്യാപമാകുന്പോൾ സൈബർ ആക്രമണ സാധ്യതകൾ കൂടുമെന്നതിനാൽ ജാഗ്രതപാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.