വ്യവസായ സൗഹൃദ സൂചികയിൽ മുന്നേറ്റവുമായി കേരളം
Monday, July 4, 2022 11:51 PM IST
തിരുവനന്തപുരം: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ ഒരുവർഷത്തിനുള്ളിൽ കേരളത്തിന് വൻ മുന്നേറ്റം. 2019 ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 2020ൽ 75.49 ശതമാനം സ്കോറോടെ പതിനഞ്ചാം സ്ഥാനത്ത് കേരളമെത്തി.
കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉൾപ്പെടുത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്ന