സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് 115.35 കോ​ടി അ​റ്റാ​ദാ​യം
സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്  115.35 കോ​ടി അ​റ്റാ​ദാ​യം
Tuesday, July 26, 2022 11:45 PM IST
കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ന് 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ​​പാ​​​ദ​​​ത്തി​​​ല്‍ 115.35 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ 10.31 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ലാ​​​ഭ​​​ത്തി​​​ല്‍നി​​​ന്നു 1018.82 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് നേ​​​ടി​​​യ​​​ത്.

മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് കാ​​​സ (ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ആ​​​ന്‍​ഡ് സേ​​​വിം​​​ഗ്‌​​​സ് അ​​​ക്കൗ​​​ണ്ട്) നി​​​ക്ഷേ​​​പം 17.92 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 30,335 കോ​​​ടി രൂ​​​പ​​​യാ​​​യി. കാ​​​സ അ​​​നു​​​പാ​​​തം 399 പോ​​​യി​​​ന്‍റു​​​ക​​​ള്‍ വ​​​ര്‍​ധി​​​ച്ച് 34.39 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി.

സേ​​​വിം​​​ഗ്‌​​​സ് നി​​​ക്ഷേ​​​പം 18.12 ശ​​​ത​​​മാ​​​ന​​​വും ക​​​റ​​​ന്‍റ് നി​​​ക്ഷേ​​​പം 16.86 ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍​ധി​​​ച്ച് യ​​​ഥാ​​​ക്ര​​​മം 25,457 കോ​​​ടി രൂ​​​പ​​​യും 4,878 കോ​​​ടി രൂ​​​പ​​​യു​​​മെ​​​ത്തി. കോ​​​ര്‍ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ 8.11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 86,460 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ്ര​​​വാ​​​സി നി​​​ക്ഷേ​​​പം 3.50 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 27,598 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 11.32 ശ​​​മ​​​താ​​​നം വ​​​ര്‍​ധി​​​ച്ച് മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ 542 കോ​​​ടി​​​യി​​​ല്‍നി​​​ന്ന് ഇ​​​ക്കു​​​റി 603 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

മൊ​​​ത്തം വാ​​​യ്പ​​​ക​​​ളി​​​ല്‍ 10.95 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ചു. കോ​​​ര്‍​പ​​​റേ​​​റ്റ് വാ​​​യ്പ​​​ക​​​ളി​​​ല്‍ 30.76 ശ​​​ത​​​മാ​​​ന​​​വും കോ​​​ര്‍​പ​​​റേ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ട്രി​​​പ്പി​​ൾ എ ​​​റേ​​​റ്റു​​​ള്ള വ​​​ലി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ (100 കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍) 31 ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍​ധ​​​ന​​യു​​​ണ്ടാ​​​യി. വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ള്‍ 30.93 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചു. വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ള്‍ 210.42 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചു. സ്വ​​​ര്‍​ണ വാ​​​യ്പ​​​യി​​​ല്‍ 27.73 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച​​​ത്.


ഒ‌​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ബാ​​​ങ്ക് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​ലൂ​​​ടെ 330 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ ന​​​ല്‍​കാ​​​നാ​​​യി. ബി​​​സി​​​ന​​​സ് ന​​​യ​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍​ക്ര​​​മീ​​​ക​​​രി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത് പ്ര​​​ക​​​ട​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​താ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

ബാ​​​ങ്ക് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ മി​​​ക​​​ച്ച റി​​​ക്ക​​​വ​​​റി സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ പു​​​തി​​​യ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ള്‍ മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ 879 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 48.67 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 435 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ബാ​​​ങ്കി​​​ന് സാ​​​ധി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.