മലബാര്‍ ഗോള്‍ഡിനു പുരസ്കാരം
Saturday, August 6, 2022 1:03 AM IST
കോഴിക്കോട് : ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ ‘ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി അവാര്‍ഡ്സ് 2021’ ലെ രണ്ടു വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
ജ്വല്ലറി മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതിനും ഗ്ലോബല്‍ റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുമാണ് കമ്പനി അര്‍ഹരായത്. ഒരേ സമയംതന്നെ രണ്ടു വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചതോടെ ജ്വല്ലറി മേഖലയില്‍ വലിയ അംഗീകാരമാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് കൈവന്നിരിക്കുന്നത്.
മുംബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പുരസ്കാരം ലഭിച്ചതു വലിയ ബഹുമതിയായാണു കാണുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് പറഞ്ഞു. ജ്വല്ലറി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.