ഐസിഐസിഐ പ്രു സുഖ് സമൃദ്ധി അവതരിപ്പിച്ചു
Tuesday, November 29, 2022 11:50 PM IST
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പുതിയ പങ്കാളിത്ത സേവിംഗ്സ് പദ്ധതിയായ ഐസിഐസിഐ പ്രു സുഖ് സമൃദ്ധി അവതരിപ്പിച്ചു. ഇന്‍കം, ലംപ്സം എന്നിങ്ങനെ രണ്ട് തരത്തില്‍ പദ്ധതി ലഭ്യമാകും.
ഗ്യാരണ്ടീഡ് ആനൂകൂല്യങ്ങള്‍ക്കു പുറമെ ബോണസിന്റെ രൂപത്തില്‍ വളര്‍ച്ചാസാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉള്‍പ്പെടെ പോളിസിയുടെ മുഴുവന്‍ കാലയളവിലും ലൈഫ് സുരക്ഷ തുടരുകയും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും.