പ്രഫഷണൽ ഡയമെൻഷൻ ഒംബ്രിയാജ് ശേഖരം അവതരിപ്പിച്ച് ഗോദ്റെജ്
Sunday, December 4, 2022 12:55 AM IST
കൊച്ചി: മുൻനിര പ്രഫഷണൽ ഹെയർ കളർ ബ്രാൻഡ് ആയ ഗോദ്റെജ് പ്രഫഷണൽ ഡയമെൻഷൻ ഒംബ്രിയാജ് ശേഖരം അവതരിപ്പിച്ചു.
അവതരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നൂറു ഹെയർസ്റ്റൈലിസ്റ്റുകളുടെ ശില്പശാലയും സംഘടിപ്പിച്ചു. സൗന്ദര്യത്തോടൊപ്പം സ്വീകാര്യത, അംഗീകരിക്കൽ, ആത്മാവിഷ്കാരം തുടങ്ങിയവയുടെ സന്ദേശവും കോർത്തിണക്കിയുള്ള ഗോദ്റെജ് പ്രഫഷണലിന്റെ പ്രചാരണമായ ഡയമെൻഷന്റെ ഭാഗമാണ് പുതിയ ഹെയർകളറുകൾ.