നിയമിച്ചു
Wednesday, December 7, 2022 11:50 PM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് വി.എല്‍. പോളിനെ ചീഫ് അഡ്മിനിസ്ട്രേഷന് ഓഫീസറായും വിരമിച്ച ഐപിഎസ് ഓഫീസറായ ടോമി സെബാസ്റ്റ്യനെ ചീഫ് വിജിലന്‍സ് ഓഫീസറായും നിയമിച്ചു.
രാജ്യവ്യാപകമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ് നിയമനങ്ങള്‍. 2023 അവസാനത്തോടെ 1000 ശാഖകളിലേക്കു വളരാനാണ് മുത്തൂറ്റ് മിനി ലക്ഷ്യമിടുന്നത്.