മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന് 393.5 കോ​ടി രൂ​പ അ​റ്റാ​ദാ​യം
മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന്  393.5 കോ​ടി രൂ​പ അ​റ്റാ​ദാ​യം
Sunday, February 5, 2023 12:19 AM IST
തൃ​ശൂ​ർ: ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ 393.49 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം നേ​ടി മ​ണ​പ്പു​റം ഫി​നാ​ൻ​സ്. മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ 261.01 കോ​ടി രൂ​പ​യി​ൽ നി​ന്ന് 50.76 ശ​ത​മാ​ന​മാ​ണ് ലാ​ഭം വ​ർ​ധി​ച്ച​ത്. ക​ന്പ​നി കൈ​കാ​ര്യം ചെ​യ്യു​ന്ന സം​യോ​ജി​ത ആ​സ്തി​ക​ളു​ടെ മൂ​ല്യം 4.85 ശ​ത​മാ​നം വ​ർ​ധി​ച്ച് 31,883.37 കോ​ടി രൂ​പ​യി​ലെ​ത്തി. മു​ൻ വ​ർ​ഷ​മി​ത് 30407.13 കോ​ടി രൂ​പ​യാ​യി​രു​ന്നു.

സ​ബ്സി​ഡി​യ​റി​ക​ൾ ഒ​ഴി​കെ​യു​ള്ള ക​ന്പ​നി​യു​ടെ അ​റ്റാ​ദാ​യം മു​ൻ​വ​ർ​ഷം ഇ​തേ​കാ​ല​യ​ള​വി​ലെ 259.06 കോ​ടി രൂ​പ​യി​ൽ നി​ന്ന് 22.88 ശ​ത​മാ​നം വ​ർ​ധി​ച്ച് 318.32 കോ​ടി രൂ​പ​യി​ലെ​ത്തി. മൂ​ന്നാം പാ​ദ​ത്തി​ലെ മൊ​ത്ത പ്ര​വ​ർ​ത്ത​ന വ​രു​മാ​നം 1714.12 കോ​ടി രൂ​പ​യാ​ണ്. മു​ൻ വ​ർ​ഷം ഈ ​ക​ലാ​യ​ള​വി​ൽ 1,484.45 കോ​ടി രൂ​പ​യാ​യി​രു​ന്നു.


ര​ണ്ടു രൂ​പ മു​ഖ​വി​ല​യു​ള്ള ഓ​ഹ​രി ഒ​ന്നി​ന് 0.75 രൂ​പ നി​ര​ക്കി​ൽ ഇ​ട​ക്കാ​ല ഡി​വി​ഡ​ന്‍റ് വി​ത​ര​ണം ചെ​യ്യാ​നും വ​ല​പ്പാ​ട് ക​ന്പ​നി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന ഡ​യ​റ​ക്ട​ർ​മാ​രു​ടെ ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു. ലാ​ഭ​ത്തി​ൽ സം​തൃ​പ്തി​യു​ണ്ടെ​ന്ന് മ​ണ​പ്പു​റം ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.