സൗത്ത് ഇന്ത്യന്‍ ബാങ്കിന് രണ്ട് പുരസ്കാരങ്ങള്‍
Monday, May 22, 2023 12:42 AM IST
കൊച്ചി: മികച്ച ഉപഭോക്തൃ സേവനം നല്കുന്നതില് സൗത്ത് ഇന്ത്യന്‍ ബാങ്കിന് രണ്ട് പുരസ്കാരങ്ങള്‍. സിംഗപ്പൂരില്‍ നടന്ന ആറാമത് ഡിജിറ്റല്‍ സിഎക്സ് അവാര്‍ഡ്സില്‍ ‘ഔട്ട്സ്റ്റാന്‍ഡിംഗ് ഡിജിറ്റല്‍ സിഎക്സ് എസ്എംഇ ലോണ്‍സ്’ വിഭാഗത്തിലാണ് ആദ്യ പുരസ്കാരം.
ബാങ്ക് അവതരിപ്പിച്ച ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള അതിവേഗ ബിസിനസ് വായ്പാ ഡിജിറ്റല്‍ സേവനത്തിനാണ് ഈ പുരസ്കാരം. സിംഗപൂര്‍ ആസ്ഥാനമായ ദി ഡിജിറ്റല്‍ ബാങ്കര്‍ ആണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. എസ്ഐബി നേടുന്ന രണ്ടാമത് അന്തര്‍ദേശീയ പുരസ്കാരമാണിത്.
കാർഷിക ഉപയോക്താക്കൾക്കായി മൈക്രോ എൽഒഎസ് പ്ലാറ്റ്ഫോം അവതരിപ്പിച്ചതിന് 13-ാമത് ഫിനോവിറ്റി അവാർഡും എസ്ഐബിക്കു ലഭിച്ചു.