ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത്
Thursday, May 25, 2023 1:07 AM IST
തിരുവനന്തപുരം: ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും.കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര കൺവൻഷൻ സെന്ററാണു വേദി.
ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവൽ കമ്പനി പ്രതിനിധികളും ടൂറിസം രംഗത്തെ പ്രഫഷണലുകളും മേളയുടെ ഭാഗമാകും.കൂടാതെ കോർപറേറ്റ് രംഗത്തുള്ള പ്രഫഷണലുകളുടെ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.gtmt.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.