സണ്‍ഡേ ടൈംസ് സമ്പന്നപട്ടികയില്‍ ഹിന്ദുജ കുടുംബം ഒന്നാമത്
Thursday, May 25, 2023 1:07 AM IST
കൊച്ചി: ദി സണ്‍ഡേ ടൈംസിന്റെ സമ്പന്ന പട്ടികയില്‍ ഹിന്ദുജ കുടുംബവും ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്മാന് ഗോപീചന്ദ് ഹിന്ദുജയും ഒന്നാം സ്ഥാനത്തെത്തി.
തുടര്‍ച്ചയായി അഞ്ചാം തവണയാണ് 108 വര്‍ഷത്തെ ചരിത്രവും 3,500 കോടി പൗണ്ട് ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പ് ഒന്നാമതെത്തുന്നത്. യുകെയിലെ താമസിക്കാരില്‍ ഏറ്റവും സമ്പന്നരായ ആയിരം വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടികയാണു സണ്‍ഡേ ടൈംസ് തയാറാക്കിയത്.