ക്രോംപ്ടണിന്റെ മിനി മാസ്റ്റര് പ്ലസ് പമ്പ് വിപണിയില്
Monday, May 29, 2023 12:11 AM IST
കൊച്ചി: പ്രമുഖ ബ്രാന്ഡായ ക്രോംപ്ടണ് ഗ്രീവ്സ് ഇലക്ട്രിക്കല്സ് ലിമിറ്റഡ് അതിന്റെ ഹൈഫ്ലോ മാക്സ് സാങ്കേതികവിദ്യയോടുകൂടിയ മിനി മാസ്റ്റര് പ്ലസ് പമ്പ് പുറത്തിറക്കി. കൂടുതല് വലിപ്പമുള്ള ഇമ്പെല്ലര്, അതിശക്തമായ മോട്ടോര്, ഹൈഡ്രോളിക് രൂപകല്പന, വോള്യൂട്ട് കെയ്സും അഡാപ്റ്ററും പോലുള്ള നിര്ണായക യന്ത്രഭാഗങ്ങള്ക്ക് സ്റ്റെയിന്ലെസ് സ്റ്റീല് ഷീറ്റ് എന്നിങ്ങനെ നൂതനമായ നിരവധി സവിശേഷതകളാണുള്ളത്.
കൂടാതെ 24 മാസത്തെ വാറണ്ടിയും കമ്പനി നല്കുന്നു. ഏറ്റവും കുറഞ്ഞ പരിപാലന ചെലവ്, ഉയര്ന്ന നീണ്ടുനില്പ്, മികച്ച പ്രകടനം, പണത്തിനൊത്ത മൂല്യം എന്നിങ്ങനെ ഊര്ജക്ഷമതയുടെ കാര്യത്തിലും ഈ പമ്പുകള് വലിയ ഗുണഫലമാണു നല്കുന്നതെന്ന് കമ്പനി അധികൃതര് വ്യക്തമാക്കി.