പാക്കിസ്ഥാനു വായ്പ: നിബന്ധന ലഘൂകരിക്കാതെ ഐഎംഎഫ്
Sunday, June 4, 2023 12:18 AM IST
ഇസ്ലാമാബാദ്: 600 കോടി ഡോളറിന്റെ അധികവായ്പയ്ക്കുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നിരസിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഇതോടെ എംഎംഎഫ് കരാറിൽ ഒപ്പിടുകയല്ലാതെ പാക്കിസ്ഥാനു മുന്നിൽ മറ്റു വഴികളില്ലാതെയായി.
പാർലമെന്റിന്റെ ധനകാര്യസമിതിയിൽ ധനമന്ത്രി ഡോ. ഐഷ പാഷ ഐഎംഎഫിനെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നു വിശദീകരിച്ചതായാണു സൂചന.
പണപ്പെരുപ്പത്തിൽ വീർപ്പുമുട്ടുകയാണു പാക്കിസ്ഥാൻ. മേയിലെ കണക്കുപ്രകാരം 38 ശതമാനമാണു രാജ്യത്തെ പണപ്പെരുപ്പം. 1957നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.