വോള്‍വോ സി 40 റീചാര്‍ജ് പുറത്തിറങ്ങി
Friday, September 8, 2023 12:17 AM IST
കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ മോഡല്‍ ഇലക്ട്രിക് കാർ സി40 റീചാര്‍ജ് പുറത്തിറങ്ങി. 61.25 ലക്ഷമാണ് എക്സ്-ഷോറൂം വില.
വോള്‍വോ വെബ്സൈറ്റില്‍ ബുക്കിംഗ് തുടങ്ങി. കര്‍ണാടകയില്‍നിന്ന് അസംബിള്‍ ചെയ്യുന്ന വോള്‍വോയുടെ രണ്ടാമത്തെ ഇവി മോഡലാണ് സി40 റീചാര്‍ജ്. 11 കിലോവാട്ട് ചാര്‍ജറാണുള്ളത്.