ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റ്
Monday, September 11, 2023 1:01 AM IST
കൊച്ചി: മുൻനിര ഇംഗ്ലീഷ് ബിസിനസ് മാഗസിനായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ ആഭിമുഖ്യത്തില്‍ അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റ് നടത്തി.
പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള അറുപതോളം ഇന്‍ഫ്ളുവെന്‍സേഴ്സും ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള 590ഓളം ഇന്‍ഫ്ളുവെന്‍സേഴ്സും ചടങ്ങിൽ പങ്കെടുത്തു.
തെരഞ്ഞെടുത്ത 19 ഇന്‍ഫ്ളുവെന്‍സേഴ്സിന് അവാര്‍ഡുകള്‍ നല്കി. എംപിമാരായ ബെന്നി ബഹനാന്, ടി.എന്‍. പ്രതാപന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ടാറ്റ ബ്ലൂസ്കോപ്പ് സ്റ്റീല്‍ നാഷണല്‍ ഹെഡ് അവിനാഷ് പഞ്ചാക്ഷരി, നീതൂസ് അക്കാഡമി ഡയറക്ടര്‍ നീതു ബോബന്, പവിഴം ഗ്രൂപ്പ് ചെയര്മാന് എന്‍.പി. ജോര്‍ജ്, ബിസിനസ് കണ്‍സള്‍ട്ടന്റ് ഡോ. രഞ്ജിത്ത് രാജ്, നടി ഹണി റോസ്, സെന്‍സ് പ്രമോസ് സിഇഒ നിഖില്‍ മോഹനന് എന്നിവര്‍ പങ്കെടുത്തു.