ജൂണ്‍ മുതൽ വായ്പയുടെ പലിശ തിരിച്ചടവും ബൈജൂസ് മുടക്കി. ഇതോടെ വായ്പാദാതാക്കൾ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്.
ആറു മാസത്തെ സാവകാശം അനുവദിച്ചാൽ 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ) കടം തിരിച്ചടയ്ക്കാമെന്നു ബൈജൂസ് വായ്പാദാതാക്കളെ അറിയിച്ചതായാണു സൂചന. 30 കോടി ഡോളർ (2,450 കോടി രൂപ) ആദ്യ മൂന്നു മാസത്തിനകവും ശേഷിക്കുന്ന തുക തുടർന്നുള്ള മൂന്നുമാസംകൊണ്ടും വീട്ടാമെന്നാണ് ബൈജൂസിന്റെ വാഗ്ദാനം. പുതിയ നീക്കത്തോട് ബൈജൂസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരുകാലത്ത് 2,200 കോടി ഡോളർ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. എന്നാൽ, കുറച്ചുകാലമായി കന്പനി സാന്പത്തിക പ്രതിസന്ധിയിലാണ്. അടുത്തിടെ, 2,000ലേറെ ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.