എയർടെൽ ഐആർ പ്ലാൻ അവതരിപ്പിച്ചു
Tuesday, September 26, 2023 3:20 AM IST
കൊച്ചി: 184 രാജ്യങ്ങളിൽ കോളിംഗ്, ഡാറ്റാ ഉപയോഗം സാധ്യമാകുന്ന (വേൾഡ് പാസ്) എയർടെൽ ഐആർ പ്ലാൻ അവതരിപ്പിച്ചു. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്പോൾ ആക്്ടിവേറ്റാകുന്ന നന്പർ അവിടുത്തെ യാത്രകളിൽ ഉപയോഗിക്കാനാകും. ഒരേ നന്പറിൽ നിശ്ചിത കാലയളവിൽ ഒന്നിലധികം രാജ്യങ്ങളിൽ ഉപയോഗിക്കാമെന്നതും എയർടെൽ ഐആർ പ്ലാനിന്റെ സവിശേഷതയാണ്.
ഒരു ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാനാകും. 899 രൂപയുടെ പ്ലാനിൽ 10 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും 100 മിനിറ്റ് സംസാരസമയവും (ഇൻകമിംഗ് ആൻഡ് ഔട്ട്ഗോയിംഗ്) ലഭിക്കും. 10, 30 ദിവസങ്ങളിലേക്കുള്ള പ്ലാനുകളുമുണ്ട്.
എൻആർഐക്കാർക്ക് വാർഷിക വേൾഡ് പാസ് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. നിശ്ചിത ഡാറ്റാ പരിധി തീർന്നാലും സന്ദേശമയയ്ക്കൽ, ഇ-മെയിലുകൾ, വെബ് ബ്രൗസിംഗ് മുതലായവ നിശ്ചിത സമയത്തേക്ക് അധികമായി പ്രവർത്തിക്കും. എയർടെൽ താങ്ക്സ് ആപ്പിൽനിന്നോ വെബ്സൈറ്റിൽനിന്നോ ടോപ് അപ് റീചാർജിംഗ് നടത്താം. നിശ്ചിത രാജ്യങ്ങളിലെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മാത്രമാണ് വേൾഡ് പാസ് ആക്ടിവേറ്റാകുക.