മെഡിക്കൽ പ്രീമിയം നല്കാൻ
കന്പനികൾക്ക് വൈമുഖ്യമെന്ന്
ഇൻഷ്വറൻസ് ഏജന്റസ് അസോ
Tuesday, September 26, 2023 3:20 AM IST
തിരുവനന്തപുരം: മെഡിക്കൽ പ്രീമിയം നൽകാൻ സ്വകാര്യ ഇൻഷ്വറൻസ് കന്പനികൾ വൈമുഖ്യം കാട്ടുന്നതായും ക്ലെയിം ചെയ്യുന്ന തുകയുടെ 50 ശതമാനത്തോളം മാത്രമാണ് ഇൻഷ്വറൻസ് കന്പനികൾ നൽകുന്നതെന്നും ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ഭൂരിഭാഗം ബിസിനസും ചെയ്യുന്ന ചില ഭീമൻ കന്പനികൾ ക്ലെയിം റേഷ്യോ കൂടുന്നു എന്നുപറഞ്ഞ് ഏജന്റിന് ലഭിക്കേണ്ട അർഹമായ കമ്മീഷൻ വെട്ടിക്കുറയ്ക്കുന്നു. റിന്യുവൽ പ്രീമിയം വാങ്ങി അടയ്ക്കുന്ന ഏജന്റിന് അർഹതപ്പെട്ട റിന്യുവൽ കമ്മീഷൻ തടഞ്ഞുവയ്ക്കുന്നു. പോളിസി ഉടമകൾക്കു നൽകേണ്ട ക്ലെയിം തുകകൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വെട്ടിക്കുറയ്ക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.