ഗ്രേറ്റ് ഇന്ത്യൻ ടസ്കർ വിപണിയിൽ
Thursday, September 28, 2023 1:24 AM IST
കൊച്ചി: ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ പ്രീമിയം മെൻസ് വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ‘ദ ഗ്രേറ്റ് ഇന്ത്യൻ ടസ്കർ’ എന്ന പുതിയ വസ്ത്രശേഖരം അവതരിപ്പിച്ചു.
പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ചുള്ള പുരുഷവസ്ത്രങ്ങളുടെ നിരയാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. കേരളത്തിലെ എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലും ഔദ്യോഗിക വെബ്സൈറ്റിലും പുതിയ കളക്ഷനുകൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.