ഡേവിഡ്സണ് പുരസ്കാരം
Thursday, September 28, 2023 1:25 AM IST
കൊച്ചി: ന്യൂഡല്‍ഹിയില്‍ നടന്ന പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പിആര്‍സിഐ) 17-ാമത് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് കോണ്‍ക്ലേവില്‍ ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു. ബെസ്റ്റ് യൂസ് ഓഫ് മീഡിയ റിലേഷന്‍സ്, ബെസ്റ്റ് ആര്‍ട്ട്, കള്‍ച്ചര്‍, ആന്‍ഡ് സ്പോര്‍ട്സ് കാന്പയിന് എന്നീ വിഭാഗങ്ങളിലെ ഗോള്‍ഡ് അവാര്‍ഡുകളാണ് ഡേവിഡ്സണ് നേടിയത്.
ഡല്‍ഹി പിഎച്ച്ഡി ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്പനി സിഇഒ ആന്‍ഡ് ഫൗണ്ടര്‍ റിച്ചി ഡി. അലക്സാണ്ടറും സീനിയര്‍ അക്കൗണ്ട് എക്സിക്യൂട്ടീവ് മുഹമ്മദ് ആദിലും ചേര്‍ന്ന് പിആര്‍സിഐ പ്രതിനിധികളില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.