സാമ്പത്തിക ഏകീകരണത്തില്‍ തുടര്‍ച്ച: വെങ്കടരാമന് വെങ്കടേശ്വരന്
Wednesday, July 24, 2024 2:50 AM IST
കൊച്ചി: സാമ്പത്തികരംഗത്തെ ഏകീകരണം തുടര്‍ന്നുകൊണ്ട് ധനക്കമ്മിയില്‍ കുറവുവരുത്താനുള്ള നടപടികളില്‍ പുരോഗതി കൈവരിക്കുക, വളര്‍ച്ച സുസ്ഥിരമാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, ഭവനനിർമാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനമേഖലയിലെ സൗകര്യങ്ങള്‍ക്കായി പണം വിനിയോഗിക്കുക, ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ചു പ്രധാന മേഖലകളിലാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് ഫെഡൽ ബാങ്ക് പ്രസിഡന്റ് വെങ്കടരാമൻ വെങ്കിടേശ്വരൻ.