തണുപ്പനായി ഇൻഡെക്സുകൾ
തണുപ്പനായി ഇൻഡെക്സുകൾ
Monday, September 9, 2024 12:41 AM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
പ്ര​തീ​ക്ഷി​ച്ചപോ​ലെത​ന്നെ ഓ​ഹ​രിവി​പ​ണി​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു മ​ത്സ​രി​ച്ച​ത് ഓ​വ​ർ ബോ​ട്ട് മേ​ഖ​ല​യി​ൽ​നി​ന്നും ഇ​ൻ​ഡ​ക്സു​ക​ളെ അ​ൽ​പ്പം ത​ണു​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി. ക​ഴി​ഞ്ഞ ല​ക്കം സൂ​ച​ന ന​ൽ​കി​യ​താ​ണ്, വി​പ​ണി ബു​ള്ളി​ഷെ​ങ്കി​ലും അ​മി​തവാ​ങ്ങ​ൽ മൂ​ലം ആ​ടി ഉ​ല​യാ​നു​ള്ള സാ​ധ്യ​ത​ക​ൾ തെ​ളി​ഞ്ഞു​വെ​ന്ന​ത്.

ആ ​വി​ല​യി​രു​ത്ത​ൽ ശ​രി​വ​ച്ച് മു​ൻ​നി​ര സൂ​ചി​ക​ക​ൾ ഒ​ന്ന​ര ശ​ത​മാ​നം ഇ​ടി​ഞ്ഞു. ബോം​ബെ സെ​ൻ​സെ​ക്സ് 1182 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 383 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ്. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ് ഇ​ത്ര ശ​ക്ത​മാ​യ തി​രി​ച്ച​ടി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് ആ​ദ്യം. വാ​ര​ത്തിന്‍റെ തു​ട​ക്ക​ത്തി​ൽ വി​പ​ണി റി​ക്കാ​ർ​ഡ് പ്ര​ക​ട​നം കാ​ഴ്ചവ​ച്ച ശേ​ഷ​മാ​ണ് തി​രു​ത്ത​ലി​ന്‍റെ പാ​ദ​യി​ലേ​ക്ക് വ​ഴു​തി​യ​ത്.

ഓഹരി വിപണിക്ക് ഇടിവ്

നി​ഫ്റ്റി സൂ​ചി​ക മു​ൻ​വാ​ര​ത്തി​ലെ 25,235 പോ​യി​ന്‍റിൽനി​ന്നു​ള്ള കു​തി​പ്പി​ൽ 25,268ലെ ​റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് 25,333 പോ​യിന്‍റ് വ​രെ ഉ​യ​ർ​ന്ന ചി​ത്രം സൃ​ഷ്‌ടി​ച്ചു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച ര​ണ്ടാം പ്ര​തി​രോ​ധ​മാ​യ 25,353 ത​ക​ർ​ക്കാ​നു​ള്ള സാ​വ​കാ​ശം ല​ഭി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷെ​ങ്കി​ലും ഡെ​യ്‌ലി-വീ​ക്കി​ലി ചാ​ർ​ട്ടു​ക​ളി​ൽ ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ പ​ല​തും ഓ​വ​ർ ബോ​ട്ടാ​യ​ത് ഫ​ണ്ടു​ക​ൾ ഉ​യ​ർ​ന്ന റേ​ഞ്ചി​ൽ പ്രോ​ഫി​റ്റ് ബു​ക്കി​ംഗി​ന് നി​ർ​ബ​ന്ധി​ത​രാ​ക്കി.

ഇ​തോ​ടെ തി​രു​ത്ത​ലി​ലേക്ക് വ​ഴു​തി​യ നി​ഫ്റ്റി 25,012ൽ ​ആ​ദ്യസ​പ്പോ​ർ​ട്ട് ത​ക​ർ​ത്ത് 24,789 റേ​ഞ്ചി​ലേക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് താ​ഴ്ന്ന റേ​ഞ്ചി​ൽ പു​തി​യ ബ​യിംഗി​ന് ഫ​ണ്ടു​ക​ൾ മ​ത്സ​രി​ച്ചി​റ​ങ്ങി​യ​ത്. ഇ​തോ​ടെ ത​ക​ർ​ച്ച​യെ 24,801ൽ ​പി​ടി​ച്ചുനി​ർ​ത്താ​ൻ വി​പ​ണി​ക്കാ​യി. വാ​രാ​ന്ത്യ​ദി​നം ഇ​ട​പാ​ടു​ക​ൾ അ​വ​സാ​നി​ക്കു​മ്പോ​ൾ സൂ​ചി​ക 24,852 പോ​യിന്‍റി​ലാ​ണ്.

ഈ ​വാ​രം ആ​ദ്യതാ​ങ്ങ് 24,663 പോ​യി​ന്‍റി​ലാ​ണ്, തി​രു​ത്ത​ലി​ൽ ഈ ​സ​പ്പോ​ർ​ട്ട് ത​ക​ർ​ന്നാ​ൽ സൂ​ചി​ക 24,474 വ​രെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മു​തി​രാം. അ​തേസ​മ​യം മു​ന്നേ​റാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന പ​ക്ഷം 25,000 പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് 25,181 വ​രെ സ​ഞ്ച​രി​ക്കാം. ഈ ​പ്ര​തി​രോ​ധം ഭേ​ദി​ച്ചാ​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തി​ന് നി​ക്ഷേ​പ​ക​ർ വീ​ണ്ടും സാ​ക്ഷ്യം വ​ഹി​ക്കും. നി​ഫ്റ്റി അ​തി​ന്‍റെ 5, 20 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യി​ലും താ​ഴ്ന്ന​ത് ചെ​റി​യ​തോ​തി​ൽ ദു​ർ​ബ​ലാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കാ​മെ​ങ്കി​ലും അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ വി​പ​ണി​ക്ക് പു​ത്ത​ൻ ഉ​ണ​വ് സ​മ്മാ​നി​ക്കാം.


മൂന്നാ​ഴ്ച നീ​ണ്ട ബു​ൾ റാ​ലി​ക്കു ശേ​ഷം സെ​ൻ​സെ​ക്സി​നും ത​ള​ർ​ച്ച. സൂ​ചി​ക 82,365 പോ​യി​ന്‍റി​ൽനി​ന്നും മി​ക​വ് കാ​ണി​ച്ചുകൊ​ണ്ട് 82,637ലെ ​റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് ഒ​ര​വ​സ​ര​ത്തി​ൽ 82,725 വ​രെ ഉ​യ​ർ​ന്നു. ഇ​തി​നി​ട​യി​ൽ ഉ​ട​ലെ​ടു​ത്ത ലാ​ഭ​മെ​ടു​പ്പും വി​ല്​പ​ന​യും വി​പ​ണി അ​ല്പം ആ​ടിയു​ല​യാ​ൻ കാ​ര​ണ​മാ​യ​തോ​ടെ സൂ​ചി​ക 80,981ലേ​ക്ക് താ​ഴ്ന്ന​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം ക​രു​ത്തു തി​രി​ച്ചുപി​ടി​ച്ച് 81,183 പോ​യി​ന്‍റി​ൽ ക്ലോ​സിംഗ് ന​ട​ന്നു. സെ​ൻ​സെ​ക്സി​ന് ഈ​ വാ​രം ആ​ദ്യതാ​ങ്ങ് 80,534 പോ​യി​ന്‍റി​ലാ​ണ്. വി​ല്പ​ന സ​മ്മ​ർ​ദം ശ​ക്ത​മാ​യാ​ൽ സൂ​ചി​ക 79,885 വ​രെ തി​രു​ത്ത​ലി​നു മു​തി​രാം. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ സൂ​ചി​ക 82,278-83,373 റേ​ഞ്ചി​ലേ​ക്ക് തി​രി​ച്ചുവ​ര​വ് കാ​ഴ്ച​വയ്​ക്കും.

ആകാംക്ഷയോടെ വിദേശ ഫണ്ടുകൾ

യു​എ​സ് ഫെ​ഡ് റി​സ​ർ​വ് നീ​ക്ക​ങ്ങ​ളെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റുനോ​ക്കു​ക​യാ​ണ് വി​ദേ​ശ ഫ​ണ്ടു​ക​ൾ. നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ൽ വ​രു​ന്ന​തും തൊ​ഴി​ലി​ല്ലാ​മ നേ​ര​ത്തേ ക​ണ​ക്കു കൂ​ട്ടി​യ​തി​ലും താ​ഴ്ന്ന​തും പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി​ക​ൾ​ക്ക് കേ​ന്ദ്രബാ​ങ്കി​നെ പ്രേ​രി​പ്പി​ക്കാം. പി​ന്നി​ട്ട​വാ​രം വി​ദേ​ശ ഫ​ണ്ടു​ക​ൾ വാ​ര​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ൽ 3740.17 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചെ​ങ്കി​ലും അ​വ​സാ​ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 1309.64 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു​മാ​റി. അ​തേസ​മ​യം, എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ത്തി​ന് മ​ത്സ​രി​ച്ചു. മൊ​ത്തം 7442.20 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.

രൂപയ്ക്ക് ഇടിവ്

രൂ​പ വീ​ണ്ടും ദു​ർ​ബ​ലാ​വ​സ്ഥ​യി​ൽ, വി​നി​മ​യനി​ര​ക്ക് 83.82ൽ നി​ന്നും 84.09ലേ​ക്ക് ഇ​ടി​ഞ്ഞശേ​ഷം വാ​രാ​ന്ത്യം 83.97ലാ​ണ്. രൂ​പ​യു​ടെ ച​ല​ന​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ വി​പ​ണി 83.60-84.45 റേ​ഞ്ചി​ൽ നീ​ങ്ങാം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന് 2,500 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട് വാ​രാ​ന്ത്യം ന​ഷ്ട​പ്പെ​ട്ട​ങ്കി​ലും മ​ഞ്ഞ​ലോ​ഹം ബു​ള്ളി​ഷ് ട്ര​ന്‍റ് നി​ല​നി​ർ​ത്തു​ക​യാ​ണ്. മു​ൻ​വാ​ര​ത്തി​ലെ 2502ൽ നി​ന്നും 2529 വ​രെ ഉ​യ​ർ​ന്ന അ​വ​സ​ര​ത്തി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പന സ​മ്മ​ർ​ദ​ത്തി​ൽ 2485ലേ​ക്ക് ഇ​ടി​ഞ്ഞ​ങ്കി​ലും ക്ലോ​സി​ംഗിൽ നി​ര​ക്ക് 2497 ഡോ​ള​റി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.