സ്കൂ​ട്ടി​ൽ 8,000 രൂ​പ​യ്ക്ക് മ​ലാ​ക്ക​യ്ക്കു യാ​ത്ര ചെ​യ്യാം
സ്കൂ​ട്ടി​ൽ  8,000 രൂ​പ​യ്ക്ക്  മ​ലാ​ക്ക​യ്ക്കു  യാ​ത്ര ചെ​യ്യാം
Tuesday, September 10, 2024 10:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സിം​​​ഗ​​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ബ​​​ജ​​​റ്റ് സ​​​ർ​​​വീ​​​സാ​​​യ ഇ​​​ന്ത്യ​​​ സ്കൂ​​​ട്ടി​​​ലൂ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും മ​​​ലാ​​​ക്ക​​​യി​​​ലേ​​​ക്ക് 8,000 രൂ​​​പ​​​യ്ക്കു പ​​​റ​​​ക്കാം.

സെ​​​പ്റ്റം​​​ബ​​​ർ നെ​​​റ്റ്‌വ​​​ർ​​​ക്ക് വി​​​ൽ​​​പ്പ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രമ​​​ട​​​ക്കം തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും വി​​​ദേ​​​ശ​​​ത്തേ​​​ക്കു യാ​​​ത്ര ചെ​​​യ്യാ​​​ൻ ഇ​​​ള​​​വു​​​ക​​​ൾ സ്കൂ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.


ചെ​​​ന്നൈ-സിം​​​ഗ​​​പ്പൂ​​​ർ (5,900 രൂ​​​പ), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-ക്വ​​​ലാ​​​ലം​​​പൂ​​​ർ (8,400 രൂ​​​പ), വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം- ഹോ​​​ചി​​​മി​​​ൻ​​​സി​​​റ്റി (8,500 രൂ​​​പ), ട്രി​​​ച്ചി-​​​പെ​​​ർ​​​ത്ത് 13,500 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ര​​​ക്ക്.

പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്സ​​​റി​​​ൽനി​​​ന്നും സി​​​ബു​​​വി​​​ലേ​​​ക്ക് 8,600 രൂ​​​പ​​​യു​​​ടെ നി​​​ര​​​ക്കും സ്കൂ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 10 മു​​​ത​​​ൽ 16 വ​​​രെ​​​യാ​​​ണ് ഇ​​​ള​​​വു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.